സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനത്ത് എല്ലായിടത്തും മികവ് ഉത്സവം സാക്ഷരതാ പരീക്ഷ നടത്തി. കാസർകോട് ജില്ലയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ ചേറ്റുകുണ്ട് കടപ്പുറം എൽ പി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം നടന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നസ്മിൻ വഹാബിന്റെ അധ്യക്ഷതയിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം കുമാരൻ ഏറ്റവും മുതിർന്ന പഠിതാവായ നാരായണീ അമ്മയ്ക്ക്(75) ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഇവിടെ 24 പേർ പരീക്ഷ മഹോത്സവം പരീക്ഷ എഴുതി. ജില്ലാ കോർഡിനേറ്റർ ശ്രീ പി എൻ ബാബു, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മണികണ്ഠൻ, ഗ്രാമപഞ്ചായത്തംഗം പി അബ്ബാസ്, പി ടി എ പ്രസിഡണ്ട് കെ പുഷ്കരൻ, വൈസ് പ്രസിഡണ്ട് സി എച് സൈനുദ്ദീൻ, എസ് എം എസ് ചെയർമാൻ വി കെ നാരായണൻ, സാക്ഷരതാ പ്രേരക് വി രജനി, അധ്യാപകരായ എം ബി ശ്രീജ രജില, അംഗൻവാടി ടീച്ചർ വിനോദിനി മദർ, പിടിഎ പ്രസിഡണ്ട് കെ ആർ ശില്പ, സാക്ഷരതാ ഇൻസ്ട്രക്ടർമാരായ പി രമ്യ, കെ വി റെജി എന്നിവർ സംസാരിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സാക്ഷരതാ സമിതി ചെയർപേഴ്സനും
ആയ പി. ബേബി ബാലകൃഷ്ണൻ പരീക്ഷാകേന്ദ്രം സന്ദർശിച്ചത് മുതിർന്ന പഠിതാക്കൾക്ക് വലിയ ആവേശം നൽകി.

കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ മികവുത്സവം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കീന അബ്ദുള്ളയും കാറഡുക്കയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രത്നാകരനും, പുല്ലൂർ-പെരിയയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷനും, വെസ്റ്റ് എളേരി യിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രാജേഷും, മുളിയാറിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി മിനിയും, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജയും, മീഞ്ചയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമനും മികവ് ഉത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ ജനപ്രതിനിധികളും സാക്ഷരതാ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും മേൽനോട്ടം നൽകി.