മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ ഏപ്രില്‍ 27 ന് കഠിനകുളം ഗ്രാമപഞ്ചായത്തില്‍ സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മുതല്‍ ഒരുമണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും സിറ്റിംഗില്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.
