പൂന്തുറ പോലീസ് കസ്റ്റഡിയില്‍ എടുത്ത പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കോലിയക്കോട് കോളനി നിവാസി മുഹമ്മദ് ഇബ്രാഹിമിന്റെ മകന്‍ സനോഫര്‍(വയസ് 32) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രിമിനല്‍ നടപടി നിയമം 176(1 A) പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുകയാണ്. 2022 മാര്‍ച്ച് 16 നാണ് കേസിനാസ്പദമായ സംഭവം. അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും മൊഴി നല്‍കുവാനുണ്ടെങ്കില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി -5 ല്‍ ഹാജരായി മൊഴി നല്‍കണമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു.
