സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കും. ഏപ്രില്‍ 28ന് ഉച്ചയ്ക്ക് 2 മുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ഡി ചേംബറിലാണ് മത്സരം. അഞ്ച് മിനിറ്റാണ് സമയദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ www.prdcontest@gmail.com എന്ന ഇ മെയിലിലേക്ക് രജിസ്‌ട്രേഷന്‍ അയക്കണം. അവസാന തീയതി ഏപ്രില്‍ 26.
