കാസര്‍ഗോഡ്‌ ജില്ലയില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലത്തേക്ക് ലീവെടുത്ത് പോകുന്ന സാഹചര്യമുള്ളതിനാല്‍ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും ജില്ലയില്‍ നിശ്ചിത കാലയളവില്‍ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍ തുടരണമെന്നും ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ദീര്‍ഘകാല അവധി എടുക്കുന്നതെങ്കില്‍ കളക്ടറുടെ അനുവാദം തേടണമെന്നും അറിയിക്കണമെന്നും കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.