കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്ന പ്രിയദർശനി – ജോർജ് മാളാട്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.ജെ മാക്സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 22.50 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.എ സഗീർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മെറ്റിൽഡ മൈക്കിൾ, പഞ്ചായത്തംഗങ്ങളായ സജീവ് ആ​ന്റണി, അഡ്വ. മേരി ഹർഷ, ജോസി വേലിക്കകത്ത്, പി. ടി സുധീർ, തുടങ്ങിയവർ സംസാരിച്ചു.