ചരിത്രം പേറുന്ന തേക്കിൻകാട് മൈതാനിയുടെ തിരശീലയിൽ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം പറഞ്ഞ് ഒറ്റയാൾ നാടകം ‘കരിവീട്ടി’. അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും മങ്ങിപ്പോയ കാഴ്ചകൾക്ക് തിരിച്ചറിവേകുന്നതായിരുന്നു ‘കരിവീട്ടി’. എന്റെ കേരളം കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി അരങ്ങിലെത്തിയ കരിവീട്ടി ആസ്വാദകരെ ചിന്തയിലാഴ്ത്തി. അര മണിക്കൂർ ദൈർഘ്യമുള്ള ഒറ്റയാൾ നാടകം സംവിധാനം ചെയ്ത് അരങ്ങിൽ അവതരിപ്പിച്ചത് പി ഡി പൗലോസാണ്. ഇ ഡി ഡേവിസാണ് ‘കരിവീട്ടി’ രചിച്ചത്. കഥാ അവതരണത്തിന് അനുയോജ്യമായ സംഗീത പശ്ചാത്തലം നാടകത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.