അട്ടപ്പാടിയിലെ അഗളി ഗേൾസ് ഒന്ന് ഹോസ്റ്റൽ നിർമാണ കരാറുകാരനായ മുഹമ്മദ് ജാക്കീറിനെതിരെ നിയമ നടപടിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശം നൽകി.
മുൻകൂർ തുക വാങ്ങിയ ശേഷം നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാത്തതു മൂലം സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കണം. സർക്കാർ ഫണ്ട് തട്ടിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് ജില്ലാ കളക്ടർക്കാണ് നിർദ്ദേശം നൽകിയത്.