തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ‘മികവ്’ പുസ്തകം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഓരോ തൊഴിലും മഹത്വമുള്ളതാണെന്നും മികവ് പുലർത്തുന്നവരെ കണ്ടെത്തി അംഗീകാരം നൽകുന്നത് മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.അസംഘടിത മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 15 തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരം നൽകിയിരുന്നു. വ്യത്യസ്തരായ ഈ തൊഴിലാളികളുടെ ജീവിതം  ജനങ്ങളിലെത്തിക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ)ആണു പുസ്തകം തയ്യാറാക്കിയത്.

കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കിലെ എക്സിക്യൂട്ടിവ് ഡയറക്ടർ സുനിൽ തോമസ്, പബ്ലിസിറ്റി അസിസ്റ്റന്റ് സൂര്യ ഹേമൻ, സീനിയർ ഫെലോ കിരൺ ജെ.എൻ. എന്നിവർ പങ്കെടുത്.