തൊഴില്‍ അവസരങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സംരംഭക സെമിനാര്‍ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ വകുപ്പ് പ്രതിനിധി വിശാഖ് വിഷയം അവതരിപ്പിച്ചു. സംരംഭകത്വം, സാധ്യതാ സംരംഭങ്ങള്‍, സര്‍ക്കാരിന്റെ വിവിധ വായ്പ സബ്സിഡി സ്‌കീമുകള്‍, ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മാത്യു പി.ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആശ സുകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ റ്റി.ജി. അജേഷ്, കൃഷി ഓഫിസര്‍ പ്രിന്‍സി ജോണ്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
