രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന മാജിക്ക് ഷോ ആകര്‍ഷകമാകുന്നു. പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് പൊതുജനങ്ങള്‍ക്കായി മാജിക് അവതരിപ്പിച്ചത്. തൃക്കരിപ്പൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ മാജിക്ക് ഷോ നടന്നു. എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകാര്യതയാണ് മാജിക്ക് ഷോയ്ക്ക് ലഭിച്ചത്. പൊതുജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംഘടിപ്പിച്ച മാജിക്ക് ഷോ കാണികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന ഇന്ദ്രജാലങ്ങള്‍ക്കൊണ്ടും ആകര്‍ഷണീയമായി.