കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയ്ക്കായുള്ള തെരഞ്ഞെടുപ്പ് നടന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് യൂണിയൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്‌സ് അസ്സോസിയേഷൻ (CITU), കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (AITUC),  കേരള വൈദ്യുതി മസ്ദൂർ സംഘ് (BMS), യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ (KEESO), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ എന്നീ ഏഴ് സംഘടനകൾ മത്സരിച്ചു. ആകെ വോട്ടർമാരായ 26246 പേരിൽ 25522 പേർ (97.24 ശതമാനം) വോട്ട് രേഖപ്പെടുത്തി. അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാൽ, നോഡൽ ഓഫീസറായ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ സുരേഷ് കുമാർ. ഡി എന്നിവരാണു റിട്ടേണിങ് ഓഫീസർമാർ. ഫലപ്രഖ്യാപനം ഏപ്രില്‍ 30ന്‌ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഓഫീസിൽ നടക്കും.