സംസ്ഥാന ഭൂജലവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ളപദ്ധതികളുടെയും ഭൂജലസംപോഷണ പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി 2024ഓടെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കും. 2026 ഓടെ നഗര പ്രദേശങ്ങളിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മാത്രം ജലവിഭവ വകുപ്പ് 309 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ഭരണാനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനം ജലസമൃദ്ധമാണെങ്കിലും ഓരോ വര്‍ഷവും ശുദ്ധജലതോത് കുറഞ്ഞു വരുകയാണ്. ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജല സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് ജലവിഭവ വകുപ്പ് നടപ്പാക്കുന്നത്. നദികള്‍, പുഴകള്‍, തടാകങ്ങള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍ തുടങ്ങി നിരവധി ജലശ്രോതസ്സുകളുണ്ടായിട്ടും ശുദ്ധജലദൗര്‍ലഭ്യം മറികടക്കാന്‍ കിണര്‍ റീച്ചാര്‍ജിംഗ്, മഴവെള്ള സംഭരണി, പുഴ വീണ്ടെടുക്കല്‍ തുടങ്ങി ജലസംരക്ഷണ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പൊതുവിലും ജലവിഭവ വകുപ്പ് പ്രത്യേകിച്ചും പരിഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എം.എം മണി എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്നണി സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയതെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യാനുസരണം പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞതാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് കാരണമെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷം 23 ചെറുകിട കുടിവെള്ള പദ്ധതികളും 10 ഭൂജല സംപോഷണ പദ്ധതികളും ഉള്‍പ്പടെ 33 പദ്ധതികളാണ് ഒരു കോടിയോളം ചെലവാക്കി ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഭൂജല വകുപ്പ് ഡയറക്ടര്‍ ആന്‍സി ജോസഫിനെ ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു.
ഭൂജലവകുപ്പ് 2021-22 സാമ്പത്തികവര്‍ഷം ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയാക്കിയ പ്രധാന പദ്ധതികള്‍
1. കുമരംമേട് കുടിവെള്ള പദ്ധതി, കരുണാപുരം ഗ്രാമപഞ്ചായത്ത്
2. പച്ചടിഭാഗം കുടിവെള്ള പദ്ധതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
3. എസ്റ്റേറ്റ് പുപാറ കുടിവെള്ള പദ്ധതി, ശാന്തമ്പാറ ഗ്രാമപഞ്ചായത്ത്
4. തൊട്ടിക്കാനം എം. ജി. എം. സ്‌കൂള്‍ കുടിവെള്ള പദ്ധതി, ശാന്തമ്പാറ ഗ്രാമപഞ്ചായത്ത്
5. രാജാക്കാട് ഗവ: ഹൈസ്‌കൂള്‍ ഭുജല സംപോഷണ കുടിവെള്ള പദ്ധതി, രാജാക്കാട് ഗ്രാമപഞ്ചായത്ത്
6. എന്‍. ആര്‍. സിറ്റി എസ്.എന്‍.ഡി.പി സ്‌കൂള്‍ ഭൂജല സംപോഷണ കുടിവെള്ള പദ്ധതി, രാജാക്കാട് ഗ്രാമപഞ്ചായത്ത്
7. കൂട്ടക്കല്ല് താഴെ ജംഗ്ഷന്‍ കുടിവെള്ള പദ്ധതി, കാമാക്ഷി ഗ്രാമപഞ്ചായത്ത്
8. കട്ടപ്പന താലൂക്ക് ആശുപത്രി കുടിവെള്ള പദ്ധതി, കട്ടപ്പന മുനിസിപ്പാലിറ്റി
9. മുട്ടം മൂലാച്ചേരി കുടിവെള്ള പദ്ധതി, മുട്ടം ഗ്രാമപഞ്ചായത്ത്
10. ബൈസണ്‍വാലി പി.എച്ച് സി കുടിവെള്ള പദ്ധതി, ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത്
11. കരിമണ്ണൂര്‍ പി.എച്ച് സി കുടിവെള്ള പദ്ധതി, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
12. ശാന്തമ്പാറ പി.എച്ച്.സി. കുടിവെള്ള പദ്ധതി, ശാന്തമ്പാറ ഗ്രാമപഞ്ചായത്ത്
13. മണിയാറന്‍കുടി പ്രളയ പുനരധിവാസ കുടിവെള്ള പദ്ധതി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
14. കരിമണ്ണൂര്‍ യു.പി. സ്‌കൂള്‍ ഭൂജല സംപോഷണ പദ്ധതി, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
15. കരിമണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഭൂജല സംപോഷണ പദ്ധതി, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
16. കരിമണ്ണൂര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ ഭൂജല സംപോഷണ കുടിവെള്ള പദ്ധതി, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
17. കുതിരക്കല്ല് യു. പി. സ്‌കൂള്‍ കുടിവെള്ള പദ്ധതി, മരിയാപുരം ഗ്രാമപഞ്ചായത്ത്
18. പൂമാല പി.എച്ച്.സി ഭൂജല സംപോഷണ കുടിവെള്ള പദ്ധതി, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്
19. കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുടിവെള്ള പദ്ധതി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്
20. പാമ്പനാര്‍ ഗവ. ഹൈസ്‌കൂള്‍ കുടിവെള്ള പദ്ധതി, പീരുമേട് ഗ്രാമപഞ്ചായത്ത്
21. പത്തുവളവ് കുടിവെള്ള പദ്ധതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്