കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി തൃശൂർ പൂരം പ്രദർശനമേളയിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രദർശന പവലിയന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ
എം എൽ എ നിർവഹിച്ചു.
കാർഷികമേഖലയിൽ സംസ്ഥാന സർക്കാരിന്റെ ജനകീയമായ മൂന്ന് പദ്ധതികളാണ് പവലിയന്റെ പ്രമേയം. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്”, എന്ന നൂതന പദ്ധതിയുടെ 3ഡി മാതൃകയും, കാർബൺ തൂലിത പദ്ധതി, കർഷകരുടെ വരുമാനം വർധിപ്പിക്കാൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രാധാന്യം എന്നിവയാണ് പ്രമേയങ്ങൾ. കൂടാതെ സൂര്യകാന്തി പാടവും, സംയോജിത കൃഷിയുടെ മാതൃകയും പവലിയന്റെ ആകർഷണങ്ങളാണ്. കാണികൾക്ക് സെൽഫി എടുക്കാനുള്ള പ്രത്യേക സൗകര്യങ്ങളും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ക്യാമ്പയിൻ ഓഫീസർ ഡോ.മോഹനചന്ദ്രൻ നായർ, അസിസ്റ്റന്റ് കൃഷി ഓഫീസർ അജിത്ത് കുമാർ,
എഫ്. ഐ.ബി എറണാകുളം മേഖലാ ഓഫീസർ വിനോദ്, വി ബിജു, മണ്ണുത്തി കൃഷി ഫാം പ്രതിനിധി ബിന്ദു, പവലിയന്റെ അണിയറ ശിൽപികളായ അഭിമാത്യു, സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.