ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷ കോഴ്സ്), ചെണ്ട, മദ്ദളം (നാല് വര്‍ഷ കോഴ്സ്), ചുട്ടി (മൂന്ന് വര്‍ഷ കോഴ്സ്), എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയമാണ് ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനവും, ഭക്ഷണം ഒഴികെയുളള താമസ സൗകര്യവും സൗജന്യമാണ്. കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുളള സൗകര്യം നല്‍കും. താത്പര്യമുളളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍ നമ്പരുമടങ്ങുന്ന അപേക്ഷ വെളളക്കടലാസില്‍ തയാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മേയ് 12-ന് മുമ്പ് കലാനിലയം ഓഫീസില്‍ ലഭിക്കത്തക്ക വിധം സെക്രട്ടറി, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂര്‍, ഫോണ്‍ 0480-2822031. വിലാസത്തില്‍ ലഭിക്കണം.