കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരം അവശേഷിക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 30 ക്ലാര്‍ക്കുമാരുടെ താത്ക്കാലിക തസ്തികകള്‍ 6 മാസത്തേക്ക് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നു. ഏപ്രില്‍ 24 ന് ജില്ലാ ആസ്ഥാനത്ത് നടത്തിയ എഴുത്തുപരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരക്കടലാസ്സുകള്‍ മൂല്യനിര്‍ണ്ണയം നടത്തി സംവരണ ക്രമം പാലിച്ച് രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്കപ്പട്ടിക എല്ലാ താലൂക്ക് ഓഫീസുകളിലും ഇടുക്കി കളക്ട്രേറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ www.idukki.nic.in ഈ വെബ്‌സൈറ്റിലും പട്ടിക ലഭിക്കും. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മെയ് 11 ന് രാവിലെ 10.30 മുതല്‍ ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും. ഈ പട്ടികയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപമുള്ളവര്‍ പട്ടിക പ്രസിദ്ധീകരിച്ച് 7 ദിവസത്തിനുള്ളില്‍ ബോധിപ്പിക്കേണ്ടതും അതിന് ശേഷമുള്ള പരാതികള്‍ നിരസിക്കുന്നതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍ 04862 232242.