കോട്ടയം : എൻ്റെ കേരളം മേളയിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ദ ഡോക്ടർമാരടങ്ങുന്ന സംഘത്തിൻ്റെ നേതൃത്ത്വത്തിൽ പെറ്റ് ക്ലിനിക് സംഘടിപ്പിച്ചു. ഓമന വളർത്തുമൃഗങ്ങളായ നായകൾക്കും പൂച്ച കൾക്കും പേ വിഷബാധയ്ക്ക് എതിരെയുള്ള സൗജന്യ വാക്സിനേഷനും മറ്റ് ചികിത്സയും ലഭ്യമാക്കി. സർജറിക്കടക്കമുള്ള സംവിധാനങ്ങളോടെ ആംബുലൻസിൽ സജ്ജമാക്കിയ പെറ്റ് ക്ലിനിക്കിൻ്റെ നടത്തിപ്പിന്
ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ഡോ. ഷിജോ ജോസ്, , ഡോ. ഷീബാ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി