തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. സംസ്ഥാനത്തെ ഓരോ ജലസ്രോതസ്സുകളും ശുചീകരിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാഞ്ചിയാർ സുമതി കടയിൽ നിന്നും ജോണി കട പാലം വരെ ജല നടത്തം പരിപാടി സംഘടിപ്പിച്ചു. ജല നടത്തം പരിപാടി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പ്രദേശത്തു നിന്നും വെള്ളം ശേഖരിച്ചു പരിശോധനകൾ നടത്തും . ഒപ്പം ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പദ്ധതി നടപ്പിലാക്കും. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാലി ജോളി അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയി എവറസ്റ്, ഷാജി വേലംപറമ്പിൽ , രാമ മനോഹരൻ, തങ്കമണി സുരേന്ദ്രൻ , ബിന്ദു മധുകുട്ടൻ , തുടങ്ങിയവർ പങ്കെടുത്തു.