സ്‌കോൾ-കേരള മെയ് 16 മുതൽ 27 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്‌സ് ആറാം ബാച്ച് പരീക്ഷ, ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ മെയ് 21 മുതൽ 24 വരെയും തിയറി പരീക്ഷ മെയ് 28, 29, 30 ജൂൺ 04, 06 തീയതികളിലും നടത്തും. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും മെയ് 10 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാതീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൽക്ക്: www.scolekerala.org.