രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം’എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടത്തും. പ്രദര്‍ശന-വിപണനമേളയുടെ പതാക ഉയര്‍ത്തല്‍ മെയ് 9 ന് രാവിലെ 9.00 മണിയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് 9.30 യ്ക്ക് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ആയിരങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരികഘോഷയാത്ര മേള നഗരിയിലേക്ക് എത്തും.

സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയിലെ വേദിയില്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ എം.എല്‍.എ എംഎം മണി അധ്യക്ഷത വഹിക്കും. എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാ കളക്ടര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് 6.00ന് ജില്ലയിലെ കലാകാരന്‍മാരുടെ നാടന്‍പാട്ട്, തുടര്‍ന്ന് പ്രശസ്ത കലാകാരന്‍ രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷനും വേദിയില്‍ അരങ്ങേറും. മേളയില്‍ സൗജന്യസേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, എല്ലാ ദിവസവും കലാപരിപാടികള്‍, സെമിനാര്‍, രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേള, കാര്‍ഷികപ്രദര്‍ശന-വിപണനമേള, കൈത്തറി മേള, ജര്‍മ്മന്‍ ഹാംഗറിലുള്ള എ.സി എക്സിബിഷന്‍ സ്റ്റാള്‍, വിസ്മയിപ്പിക്കുന്ന ശബ്ദ സന്നിവേശ സംവിധാനം, ഇടുക്കിയെ അറിയാന്‍ ഡോക്യുമെന്ററികള്‍ എന്നിവ ഉണ്ടാകും.

എല്ലാ ദിവസവും 6.00 മുതല്‍ പ്രാദേശിക കലാകാരന്‍മാര്‍ അണി നിരക്കുന്ന വിവിധ കലാപരിപാടികളും തുടര്‍ന്ന് കലാ സാംസ്‌കാരിക സന്ധ്യയും എന്റെ കേരളം അരങ്ങില്‍ നടക്കും. മേളയുടെ രണ്ടാം ദിനമായ മെയ് 10 ന് 7.00 യ്ക്ക് ബിനു അടിമാലിയുടെ മെഗാഷോ, മെയ് 11 ന് പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ട്, മെയ് 12ന് കലാസാഗര്‍ ഇടുക്കിയുടെ ഗാനമേള, മെയ് 13 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള, മെയ് 14 ന് ജോബി പാലായുടെ മെഗാ ഷോ, സമാപന ദിനമായ മെയ് 15 ന് പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപിന്റെ ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

138 സ്റ്റാളുകള്‍, സൗജന്യസേവനങ്ങള്‍

കോവിഡ് പ്രതിസന്ധിക്കു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 138 സ്റ്റാളുകളാണുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം നടക്കും. കേരളത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ‘എന്റെ കേരളം’ ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന ‘കേരളത്തെ അറിയാം’ പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്നോ ഡെമോ എന്നിവയും മേളയുടെ ഭാഗമാകും.

വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും ഉണ്ടാകും. പാല്‍-ഭക്ഷ്യവസ്തു-മണ്ണ് പരിശോധനകള്‍, വിവിധ വകുപ്പുകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, പ്രമേഹ പരിശോധന എന്നിവയും ലഭ്യമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകള്‍ ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ വിന്റെജ് കാര്‍ മേളയും അരങ്ങേറും.
മേളയോടനുബന്ധിച്ച് എല്ലാ ദിവസവും സര്‍ക്കാരിന്റെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട തത്സമയക്വിസ് നടത്തും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പ്രവേശനം സൗജന്യമാണ്.

പ്രദര്‍ശന-വിപണനമേളയില്‍ വിവിധ മത്സരങ്ങളും പുരസ്‌കാര വിതരണവും

പ്രദര്‍ശന-വിപണനമേളയോടനുബന്ധിച്ച് മികച്ച തീം – വിപണന – ഭക്ഷ്യമേള സ്റ്റാളുകള്‍, ഘോഷയാത്ര പങ്കാളിത്തം, തുടങ്ങിയവയ്ക്ക് പുരസ്‌കാരം നല്‍കും.
മാധ്യമപ്രവര്‍ത്തകര്‍ക്കായി മികച്ച വാര്‍ത്താചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ കവറേജ് എന്നിവയ്ക്ക് പുരസ്‌കാരം നല്‍കും. ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌കാരം. പരിഗണിക്കേണ്ട ചിത്രങ്ങളും റിപ്പോര്‍ട്ടുകളും മന്ത്രിസഭ വാര്‍ഷികത്തിന്റെ manthrisabhaidk22@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് പേര്, വിലാസം, സ്ഥാപനം, ഫോണ്‍ നമ്പര്‍ സഹിതം അയയ്ക്കണം.

ഓണ്‍ ദ സ്‌പോട് മത്സരങ്ങള്‍

1. നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്റ്റാള്‍/എക്‌സിബിഷന്‍ ഗ്രൗണ്ട് – ഫോട്ടോഗ്രാഫി മത്സരം
2. കുടുംബശ്രീ കഫെയിലെ ഇഷ്ടപ്പെട്ട വിഭവത്തെ കുറിച്ച് ഒരു കുറിപ്പ്
3. നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്റ്റാള്‍ -മൊജോ സ്റ്റോറി (5 മിനിറ്റില്‍ കൂടാതെയുള്ള വീഡിയോ ക്ലിപ്പിങ്) എ