രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ ആരംഭിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളയില്‍ മെയ് 10 മുതല്‍ 15 വരെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കും.
മേളയുടെ രണ്ടാം ദിനമായ മെയ് 10 ന് സുഭിക്ഷ കേരളം – കൃഷിയും മൃഗസംരക്ഷണവും ക്ഷീര വികസനവും എന്ന വിഷയത്തില്‍ ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് കൃഷി – മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകള്‍ സെമിനാര്‍ നടത്തും. സോയില്‍ സര്‍വ്വെ വകുപ്പ് തൊടുപുഴ ബ്ലോക്കിന്റെ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഇടുക്കി ബ്ലോക്കിന്റെ സൂക്ഷ്മ നീര്‍ത്തട അറ്റ്ലസ് പ്രകാശനവും ഇതോടൊപ്പം സംഘടിപ്പിക്കും.
മെയ് 11 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് ഇടുക്കിയും ടൂറിസവും എന്ന വിഷയത്തില്‍ വനം വകുപ്പ് – ഡിടിപിസി വകുപ്പുകള്‍ സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കും.
മെയ് 12 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് പ്രാദേശിക പദ്ധതി ആസൂത്രണം, ലൈഫ് മിഷന്‍, ജല്‍-ജീവന്‍ മിഷന്‍ എന്നീ വിഷയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജലവിഭവ വകുപ്പ് ലൈഫ് മിഷന്‍ എന്നിവര്‍ സംയുക്തമായി സെമിനാര്‍ നടത്തും.
മെയ് 13ന് ഉച്ച കഴിഞ്ഞു 2 മണിക്ക് വിദ്യാഭ്യാസവും നൈപുണ്യ വികസനവും കരിയര്‍ ഗൈഡന്‍സും എന്നീ വിഷയത്തെ ആസ്പദമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സെമിനാര്‍ നയിക്കും.
മെയ് 14 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് സഹകരണം, വ്യവസായം, കുടുംബശ്രീ സംരംഭങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം, എന്നീ വിഷയത്തില്‍ സഹകരണ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, കുടുംബശ്രീ എസ് സി/ എസ് ടി വകുപ്പ് എന്നിവര്‍ സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കും.
മേളയുടെ അവസാന ദിനമായ മെയ് 15 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് മത്സ്യകൃഷിയും മാലിന്യസംസ്‌കരണവും സാമൂഹ്യനീതി വനിത ശിശു വികസനം എന്നീ വിഷയത്തില്‍ ഫിഷറീസ് വകുപ്പ്, ഹരിത കേരള മിഷന്‍, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവര്‍ സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കും.