വിഴിഞ്ഞം 220 കെ.വി.ഐ.എസ് സബ്സ്റ്റേഷന്റെ  ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് നിര്‍വഹിക്കും. തലസ്ഥാന ജില്ലയുടെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകതയും സമഗ്രവികസനവും ലക്ഷ്യമാക്കിയാണ് വിഴിഞ്ഞത്ത് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 220 കെ. വി. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഉച്ചയ്ക്ക് 2.30 ന് കോവളം ദീപ ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാകും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, കെ.എസ്.ഇ ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബി.അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.