സാംസ്‌കാരികവകുപ്പിനു കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം കുട്ടികൾക്ക് അവധിക്കാല ക്ലാസിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരിക്കും പ്രവേശനം. മെയ് 16 മുതൽ 21 വരെയാണ് ക്ലാസ്. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം, ഗുരുദേവകൃതികൾ എന്നിവയിലും കുട്ടികളിൽ കലാ, സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിലും പ്രഗത്ഭർ ക്ലാസെടുക്കും. കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ചെമ്പഴന്തിയിൽ താമസസൗകര്യവും ഭക്ഷണവും സൗജന്യമായി നൽകും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. അപേക്ഷാഫോം sniscchempazhanthi@gmail.com വഴിയും, ഓഫീസിൽ നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ sniscchempazhanthi@gmail.com വഴിയോ, പോസ്റ്റ് വഴിയോ, നേരിട്ടോ എത്തിക്കാം. താത്പര്യമുള്ളവർ 0471 2599009, 9847162685, 9995437666, 9387385256 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.