പുനരുപയോഗയോഗ്യമായ വസ്തുക്കളുടെ കൈമാറ്റം ലക്ഷ്യമിട്ടു പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സ്വാപ്പ് ഷോപ് സംഘടിപ്പിച്ചു. സാരികൾ, ഷർട്ടുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, പാത്രങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഗ്യാസ് സ്റ്റൗ എന്നിവ സ്വാപ് ഷോപ്പിൽ എത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി സ്വാപ് ഷോപ് ഉദ്ഘാടനം ചെയ്തു.
നൂറോളം പുനരുപയോഗപ്രദമായ സാരികൾ ഷോപ്പിലൂടെ വിതരണം ചെയ്തു. വർഷത്തിൽ ആറു തവണ സ്വാപ്പ് ഷോപ്പുകൾ സംഘടിപ്പിക്കുൻ ശ്രമിക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ പറഞ്ഞു.
ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ജെ.എ. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സഹകരണത്തോടെയാണു സ്വാപ് ഷോപ് സംഘടിപ്പിക്കുന്നത്