കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലനത്തിലുള്ള  35 പേര്‍  ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഇവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്,  ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍  , തഹസില്‍ദാര്‍മാര്‍ തുടങ്ങിവരും പങ്കെടുത്തു. ജില്ലയിലെ ഭരണസംവിധാനത്തക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന അവതരണവും ട്രെയിനികള്‍ക്കായി നടത്തി.