ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചിത്രകലാപ്രദർശനം സംഘടിപ്പിക്കും. ഓഗസ്റ്റിലാണ് പരിപാടി. ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് ചിത്രകലാരംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശ്യം. പ്രദർശനത്തിന്റെ ഭാഗമായി ചിത്രങ്ങളുടെ വിപണനവുമുണ്ടാകും.
പങ്കെടുക്കാൻ താൽപര്യമുള്ള ഭിന്നശേഷിക്കാരായ കാലാകാരൻമാർ പേര്, വിലാസം, മൊബൈൽ നമ്പർ, മികച്ച ചിത്രങ്ങളുടെ ഫോട്ടോ എന്നിവ അസിസ്റ്റന്റ് ഡയറക്ടർ (എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം -695 015, എന്ന വിലാസത്തിലോ ്rctvm@nic.in ലോ അയയ്ക്കണം. ഫോൺ: 0471-2530371, 2531175.