സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങളിലായി നടന്ന വില്‍പ്പനയില്‍ ആദ്യ അഞ്ച് ദിവസങ്ങളില്‍ 10ക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. മേളയില്‍ കുടുംബശ്രീ ഒരുക്കിയ ഫുഡ് കോര്‍ട്ടില്‍ നിന്ന് മാത്രം 7,52,203 രൂപയുടെ വില്‍പന നടന്നു. വനറാണി,കപ്പ,കാന്താരി ചിക്കന്‍, ചാക്കോത്തി,വിവിധ തരം അച്ചാറുകള്‍, തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കിയാണ് കുടുംബശ്രീയുടെ ഭക്ഷ്യ മേള മുഖ്യ ആകര്‍ഷണമായത്. സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യവസായം, ഖാദി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, പട്ടികവര്‍ഗ വികസനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, കേരള വനിതാ ശിശു വികസനം, സപ്ലൈകോ, എന്നീ വകുപ്പുകള്‍ വിപണനത്തില്‍ മുന്നിലാണ്. സര്‍ക്കാരിതര വിഭാഗങ്ങളിലായി നടന്ന വിപണനത്തിലും മേള മുന്നിട്ടു നിന്നു. കരകൗശല ഉല്‍പ്പന്നങ്ങള്‍, ബ്രഹ്‌മഗിരി കോഫി,തേന്‍,ചോക്ലേറ്റ് എന്നിവയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറയാണ്.