പ്രദര്‍ശനനഗരിയെ ഇളക്കി മറിച്ച് സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബോഡുബെറു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് ബോഡുബെറു സംഘടിപ്പിച്ചത്.

ബോഡുബെറു അഥവാ പവിഴ ദ്വീപിന്റെ സംഗീതം എന്ന് അറിയപ്പെടുന്ന ഇത് മാലിദ്വീപിലെ നാടന്‍ പാട്ടാണ്. ബോഡുബെറുവിനൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ നാടന്‍ പാട്ടുകള്‍ കൂടി ചേര്‍ത്തൊരുക്കിക്കൊണ്ട് ഫോക്‌ലോര്‍ അക്കാദമി ജേതാവായ സുരേഷ് സോമ കാണികള്‍ക്ക് വിരുന്നൊരുക്കി. താളം കൊട്ടിയും ചുവടുകള്‍ വച്ചും കാണികളും സുരേഷ് സോമയുടെ ബോഡുബെറു സംഗീതം ഏറെ ആസ്വദിച്ചു.