പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ അനുവദിക്കുന്ന പെട്രോൾ പമ്പ്, ഗ്യാസ് ഔട്ട്ലെറ്റുകൾ എന്നിവ അനർഹർ തട്ടിയെടുക്കുന്നതിനെതിരേ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മിഷൻ.
അനർഹരുടെ ഇടപെടൽമൂലം പദ്ധതി ഉദ്ദേശ്യലക്ഷ്യം കാണാതെപോകുന്നുവെന്നു കണ്ടെത്തിയ കമ്മിഷൻ, പദ്ധതിയുടെ ആനൂകൂല്യം യഥാർഥ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനായി പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഡീലർമാരും ഓഹരി വാങ്ങുന്നയാളുകളും തമ്മിലുള്ള സാമ്പത്തിക ബാധ്യത, ലാഭത്തിന്റെ വിഹിതം, ഔട്ട്ലെറ്റുകളിൽ അവർക്കുള്ള അധികാരങ്ങൾ തുടങ്ങിയവ സംബന്ധിച്ചു വ്യക്തമായ വ്യവസ്ഥകൾ 2020ലെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോടു ശുപാർശചെയ്തു.