ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ യു.പി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, പെയിന്റിങ്, ഉപന്യാസരചന മത്സരങ്ങൾ നടത്തും.
ചിത്രരചന, പെയിന്റിങ് മത്സരങ്ങൾ മെയ് 24  ന് രാവിലെ 10 മുതലും ഉപന്യാസരചന അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മുതലും നടക്കും.
വിദ്യാർഥികൾ മെയ് 21 ന് വൈകിട്ട് 4 നകം പരിശീലന കേന്ദ്രവുമായി ബന്ധപ്പെടണം. മത്സരാർഥികൾ സ്‌കൂൾ ഐഡന്റിറ്റികാർഡ് കൊണ്ടുവരണം. ഫോൺ: 0471 2440911, ഇ-മെയിൽ: principaldtctvm@gmail.com.
വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂൺ ഒന്നിന് നടക്കുന്ന സംസ്ഥാനതല ക്ഷീരദിന ചടങ്ങിൽ വിതരണം ചെയ്യും.