മേയ് 19 മുതൽ ഒരു വർഷത്തേക്ക് പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ നിന്നു പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദർഘാസ് ഓൺലൈനായി ദർഘാസ് (ഇ-ടെൻഡർ) ക്ഷണിച്ചു. മേയ് 18നു വൈകിട്ട് മൂന്നുവരെ ദർഘാസ് സമർപ്പിക്കാം. 19നു വൈകിട്ട് 3.30ന് ദർഘാസുകൾ ഓൺലൈനായി തുറക്കും. അടങ്കൽ തുകയും ദർഘാസ് ഫീസും, നിരതദ്രവ്യവും സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2546825.