എന്റെ കേരളം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളിലും ആവശ്യക്കാരുടെ തിരക്ക്. ഇവിടെ ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെടുന്നത് ആനയുടെ ശില്പമാണ്. റോസ് വുഡിലും വൈറ്റ് വുഡിലും തീര്‍ത്ത ആരാധന വിഗ്രഹങ്ങള്‍ക്കും വളരെ ആവശ്യക്കാരുണ്ട്.ഇതുകൂടാതെ ആറന്മുളക്കണ്ണാടി ചുണ്ടന്‍വള്ളങ്ങള്‍ നെറ്റിപ്പട്ടങ്ങള്‍ കേരള സോപ്‌സ്, കേരള സാന്‍ഡല്‍ സോപ്പുകള്‍, റോസ് വുഡിലെ കഥകളി രൂപങ്ങള്‍, കഥകളി വേഷവിതാനങ്ങളുടെ ശില്‍പം ഇവയ്‌ക്കൊക്കെ ആവശ്യക്കാര്‍ ഏറെയാണ്. അടുക്കളയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കരകൗശല വസ്തുക്കളും ഇവിടെയുണ്ട്.