ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റേയും കുടുബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. പഞ്ചായത്തിലെ പ്രധാന ടൗണുകളിലും, സ്ഥാപനങ്ങളിലും, വീടുകളിലും ശുചീകരണവും, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം തരുവണയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വാര്‍ഡുതലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി സംഘടനകള്‍, തൊഴിലുറപ്പ് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍സന്‍ ജോസഫ്, രാജേഷ് കാളിയത്ത്, സ്വപ്നലേഖ, സന്തോഷ് കാരയാട് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.