എക്‌സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച് അവാർഡ് നൽകുമെന്ന് തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ‘എന്റെ ഓഫീസ്, എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കാമ്പയിൻ.  ജില്ലാ തലത്തിൽ ‘വെണ്മ’ പുരസ്‌കാരവും സംസ്ഥാന തലത്തിൽ കമ്മീഷണേഴ്‌സ് ട്രോഫിയും ഏർപ്പെടുത്തി.
റെക്കോഡ് മെച്ചപ്പെട്ട രീതിയിൽ സൂക്ഷിക്കൽ സംവിധാനവും, തൊണ്ടി സാധനങ്ങളുടെ കൈകാര്യവും, ശുചിത്വവുമാണ് അവാർഡിന് പരിഗണിക്കുക. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാർക്ക് വീതവും തൊണ്ടി വസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന് 100 മാർക്കുമാണ് നൽകുക. പുരസ്‌കാരം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. റേഞ്ച് ഓഫീസുകളുടെ പരിശോധന ജൂലൈ 15ന് ആരംഭിക്കും. വാഹനം ഉൾപ്പെടെയുള്ള തൊണ്ടി സാധനങ്ങൾ പരമാവധി വേഗത്തിൽ നിയമപ്രകാരം ഒഴിവാക്കാനുള്ള വിശദമായ മാർഗനിർദ്ദേശവും ഇതിനായി നൽകിയിട്ടുണ്ട്.