ചിറ്റിലപ്പിള്ളി ഐ ഇ എസ് പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കലക്ട്രേറ്റിലേക്ക് രണ്ട് വീല്‍ചെയറുകള്‍ കൈമാറി. ഇഫ്താര്‍ വിരുന്നു നടത്തിയതില്‍ നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് വാങ്ങിയ വില്‍ ചെയറുകളാണ് കുട്ടികള്‍ കലക്ട്രേറ്റിലെത്തി എഡിഎം റെജി പി ജോസഫിന് കൈമാറിയത്. കുട്ടികളുടെ വലിയ നല്ല മനസിനെ അനുമോദിക്കുന്നതായി വീല്‍ ചെയറുകള്‍ ഏറ്റുവാങ്ങിയ ശേഷം എഡിഎം പറഞ്ഞു. ഏറ്റവും അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് വീല്‍ ചെയറുകള്‍ എത്തുന്നതിന് വേണ്ടിയാണ് കലക്ടേറ്റിലേക്ക് വീല്‍ ചെയറുകള്‍ നല്‍കുന്നതെന്ന് ഐ ഇ എസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന എസ് നായര്‍ പ്രതികരിച്ചു.