പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിൽ നിയമനത്തിന് മേയ് 28നു നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. പുതിയ തീയതി അപേക്ഷകരെ അറിയിക്കും.  ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 28നു വൈകിട്ട് അഞ്ച് വരെ ആയിരിക്കും.