കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ മേയ് 30നു രാവിലെ 11ന് സിറ്റിംഗ് നടത്തും. തൊട്ടിയൻ സമുദായത്തിൽപ്പെട്ട ആൾക്കാർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച നിവേദനം, ഒ.ബി.സി പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി, ഉപാദ്ധ്യായ വിഭാഗത്തിലുൾപ്പെടുന്ന ഈഴവാത്തി-കാവുതീയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി, അസിസ്റ്റന്റ് സർജൻ നിയമനങ്ങളിൽ അപാകത ഉണ്ടായതായി ചൂണ്ടിക്കാട്ടിയുള്ള ഹർജി എന്നിവ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക് തുടങ്ങിയവർ സിറ്റിങിൽ പങ്കെടുക്കും.