ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം സ്വന്തമായി ആറര സെന്റ് ഭൂമി വാങ്ങി 45 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. കഴിഞ്ഞ 16 വര്‍ഷക്കാലമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അവിട്ടപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റാണ് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറിയത്.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. ഷാലിമ ഷുക്കൂര്‍ എ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ കെ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി ദയാല്‍, വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു, കൊടകര സി.ഡി.പി.ഒ നിഷ എം, മറ്റത്തൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍, കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷൈജ ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫൈവ് സ്റ്റാര്‍ യൂണിറ്റ് പ്രസിഡന്റ് നസീമ സുധീര്‍ സ്വാഗതവും സെക്രട്ടറി ജയശ്രീ രാജന്‍ ചടങ്ങില്‍ നന്ദിയും അറിയിച്ചു.