മാനന്തവാടി ഉപജില്ലയിലെ ചേകാടി ഗവ. എല്‍. പി. സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഒരു എല്‍. പി. എസ്. ടി. തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മെയ് 31ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ ഹാജരാകണം