സംസ്ഥാനത്തെ സ്‌കൂളുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അധ്യാപക- അനധ്യാപക ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്താനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുമ്പോൾ 2016ലെ ഭിന്നശേഷി അവകാശ നിയമം 34-ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന സംവരണതത്വം കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും, പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും തൊഴിൽവകുപ്പ് സെക്രട്ടറിക്കും എംപ്ലോയ്‌മെന്റ് ഡയറക്ടർക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി.