സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 19 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ച മലപ്പുറം ജി.ജി.എച്ച്.എസ്.എസ്, പെരുവള്ളൂര്‍ ജി.എച്ച്.എസ്എസ്, മൂന്ന് കോടി രൂപ അനുവദിച്ച എടവണ്ണ എസ്.എച്ച്.എം.ജി.വി എച്ച്.എസ്.എസ് , മൂത്തേടത്ത് ജി.എച്ച്.എസ്.എസ് , കൊട്ടപ്പുറം ജി.എച്ച്.എസ്.എസ് , ഒരു കോടി രൂപ വീതം അനുവദിച്ച വെറ്റിലപ്പാറ ജി.എച്ച്.എസ്, മൂര്‍ക്കനാട് ജി.യു.പി.എസ്, ചെങ്ങര ജി.യു.പി.എസ്, ചീക്കോട് ജി.യു.പി.എസ്, കോട്ടക്കല്‍ ജി.യു.പി.എസ്, 50 ലക്ഷം രൂപ മുതല്‍ 1.75 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചന്തകുന്ന് ഗവ. എല്‍.പി.സ്‌കൂള്‍, ചെമ്മാണിയോട് ഗവ.എല്‍.പി.സ്‌കൂള്‍, ഐരാണി ഗവ. എല്‍.പി.സ്‌കൂള്‍, മങ്ങാട്ടുമുറി ഗവ.എല്‍.പി.സ്‌കൂള്‍, വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍, ഓള്‍ഡ് പൂക്കോട്ടൂര്‍ ഗവ. എല്‍.പി.സ്‌കൂള്‍, ഒടോമ്പറ്റ ഗവ. എല്‍.പി.സ്‌കൂള്‍,മറവഞ്ചേരി ഗവ.എല്‍.പി സ്‌കൂള്‍ എന്നീ സ്കൂൾ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.