വഴുതക്കാടുള്ള കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ്് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ വിത്ത് ഇ-ഗാർഡ്ജറ്റ് ടെക്നോളജീസ് എന്നിവയാണ് കോഴ്‌സുകൾ. പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ksg.keltron.in എന്ന വെബ് സൈറ്റിൽ അപേക്ഷാഫോറം ലഭിക്കും. ജൂൺ 12നകം അപേക്ഷിക്കണം. ഫോൺ: 9037553242, 0471-2325154.