ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയിലേക്ക് താല്‍ക്കാലിക/ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വനിത വാര്‍ഡനെ നിയമിക്കുന്നതിനു വാക്ക് ഇന്‍ ഇന്റര്‍വ്യു 2022 ജൂണ്‍ 6 ന് രാവിലെ 11 മണിക്ക് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തും. 35 വയസ്സിന് മുകളില്‍ പ്രായമുള്ള 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 11 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഹാജരാകണം. സൈനിക സേവനത്തില്‍ ഉണ്ടായിരുന്നവരും, കായിക താരങ്ങളായിരുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 04862 – 232499.