കേരള തീരത്ത് നിന്ന് ഇന്നും (02-06-2022) നാളെയും (03-06-2022) മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 02-06-2022 മുതൽ 03-06-2022 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.