സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ നിന്നും ഓപ്പൺ റഗുലർ വിദ്യാർഥികൾ സ്‌കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിൽ നിന്നും ടി.സി കൈപ്പറ്റണം. ഓപ്പൺ റഗുലർ വിദ്യാർഥികളുടെ Conduct Certificate പഠന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. വിദ്യാർഥികൾ സ്‌കോൾ കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ഇവ കൈപ്പറ്റണം. ഓപ്പൺ റഗുലർ കോഴ്‌സിന് 01, 05, 09, 39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളിൽ പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണമായും ഒടുക്കിയ വിദ്യാർഥികൾ ടി.സി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് ജില്ലാ ഓഫീസിൽ നിന്നും വാങ്ങി വിശദാംശങ്ങൾ രേഖപ്പെടുത്തി തിരികെ നൽകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.