* നിയമനങ്ങൾ

കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി എ.ജി.ഒലീനയെ നിയമിക്കാൻ തീരുമാനിച്ചു.

തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്‍റെ ഡയറക്ടർ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനർനിയമനം നൽകും.

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോൺ സെബാസ്റ്റ്യനെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.

ഹൈക്കോടതി ഗവ. പ്ലീഡറായി എറണാകുളം കുമ്പളം സ്വദേശി എം. രാജീവിനെ നിയമിക്കാൻ തീരുമാനിച്ചു.

കോട്ടയം ജില്ലാ ഗവ. പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടറായി ആർപ്പൂക്കര സ്വദേശി സണ്ണി ജോർജ്ജ് ചാത്തുക്കുളത്തെ നിയമിക്കും.