പനമരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പനമരത്തെ കൊറ്റില്ലത്ത് ലോകപരിസ്ഥിതി ദിനാചരണം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചർ ഫലവൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ വാർഡ് മെമ്പർമാരായ രാമചന്ദ്രൻ മാസ്റ്റർ, ലക്ഷ്മി ആലക്കമറ്റം, വി. ശാന്ത, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ വി. ബിറ്റി, പ്രമോട്ടർ സുജിത്, ആസൂത്രണ സമിതിയംഗം കുഞ്ഞികൃഷ്ണൻ, എ.ഡി.എസ്. അംഗങ്ങളായ കെ.സുശീല, വി.രാധ, ഇറിഗേഷൻ സ്റ്റാഫ് ജെയിംസ് എന്നിവരും മറ്റ് സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.