പാഴായി വഴിയോരത്തും തണലൊരുങ്ങുന്നു.

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ പ്രദേശത്ത് 50 വൃക്ഷത്തൈകൾ നട്ടു. കണിക്കൊന്ന, ഉങ്ങ്, മണിമരുത് , നെല്ലി, ബദാം എന്നീ തൈകളാണ് വഴിയോരത്ത് തണൽ ഒരുക്കുന്നതിന്റെ ഭാഗമായി നട്ടത്. തൈകൾക്കാവശ്യമായ കൂടുകളും ഒരുക്കിയിട്ടുണ്ട്.

ചിറ്റിശ്ശേരി തണൽ കോംപ്ലക്സിലാണ് വൃക്ഷത്തൈകൾ ഉൽപ്പാദിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ
ദിവസത്തിൽ മൂന്ന് പേർ വെച്ചായിരുന്നു തൈകളെ പരിപാലിച്ചിരുന്നത്.

പാഴായി പ്രദേശത്തെ 10 മീറ്റർ വീതിയിലുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശത്തും കോൺക്രീറ്റ് ചെയ്ത് മരം നടാനാവശ്യമായ കുഴികളെടുത്തിരുന്നു. നടപ്പാത ആയി ഉപയോഗിക്കാനും ഇരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി ഒരു വിശ്രമകേന്ദ്രം സജ്ജമാക്കാനാണ് പഞ്ചായത്ത് പാഴായി വഴിയോരത്ത് ഉദ്ദേശിക്കുന്നത്

പരിപാടി കെ കെ രാമചന്ദ്രൻ എംഎൽഎ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായിരുന്നു.