പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത് നടത്തിയ ലാപ്പ്ടോപ്പ് വിതരണം പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള 24 ലാപ്പ്ടോപ്പുകളാണ് വിതരണം ചെയ്തത്. 9.6 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
ആലങ്ങാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.ആർ. ജയകൃഷണൻ, ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ സുനി സജീവൻ , വി.ബി. ജബ്ബാർ , പി.വി. മോഹനൻ , കെ.ആർ.ബിജു , ആലങ്ങാട് പഞ്ചായത്ത് സെക്രട്ടറി വി.ജോർജ്ജ്, പഞ്ചായത്ത് അസിസറ്റന്റ് സെക്രട്ടറി പി. ലത എന്നിവർ പങ്കെടുത്തു