കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേയ്ക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. വിദ്യാഭ്യാസ യോഗ്യത-ഡിഗ്രി. ഇന്റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായപരിധി ഇല്ല.

മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അപേക്ഷ ഫോറം www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇ-മെയില്‍ മുഖേനയോ നൽകണം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0484 2422275, 2422068, 0471 2726275